Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Standstill

അ​ധ്യ​ക്ഷ​രി​ല്ല, അ​ടി​മു​ടി സ്തം​ഭിച്ച് സാം​സ്കാ​രി​ക​ സ്ഥാ​പ​ന​ങ്ങ​ൾ

തൃ​​​ശൂ​​​ർ: ചെ​​​യ​​​ർ​​​മാ​​​നും സെ​​​ക്ര​​​ട്ട​​​റി​​​യും ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യു​​​മി​​​ല്ലാ​​​തെ സം​​​സ്ഥാ​​​ന​​​ത്തെ സാം​​​സ്കാ​​​രി​​​ക​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം സ്തം​​​ഭ​​​ന​​​ത്തി​​​ലേ​​​ക്ക്. സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി​​​യി​​​ല​​​ട​​​ക്കം ശ​​​ന്പ​​​ളം മു​​​ട​​​ങ്ങി. സം​​​ഗീ​​​ത​​​നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി, ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ.

പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ ചെ​​​യ​​​ർ​​​മാ​​​നും സെ​​​ക്ര​​​ട്ട​​​റി​​​യു​​​മ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞി​​​രു​​​ന്നു.

പു​​​തി​​​യ അ​​​ധ്യ​​​ക്ഷ​​​രെ ഉ​​​ട​​​ൻ നി​​​യ​​​മി​​​ക്കു​​​മെ​​​ന്ന് സാം​​​സ്കാ​​​രി​​​ക​​​ മ​​​ന്ത്രി പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് പ്ര​​​ഖ്യാ​​​പി​​​ച്ചെ​​​ങ്കി​​​ലും ഒ​​​ന്നു​​​മുണ്ടാ​​​യി​​​ല്ല. മു​​സ്‌​​ലിം ​ലീ​​​ഗ് അ​​​ട​​​ക്ക​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ളും ചി​​​ല സാ​​​മു​​​ദാ​​​യി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളും​​​വ​​​രെ പ​​​ദ​​​വി​​​ക​​​ളി​​​ലേ​​​ക്ക് അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ച്ചെ​​​ന്നാ​​​ണു വി​​​വ​​​രം.

സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ സാ​​​ഹി​​​ത്യോ​​​ത്സ​​​വം, വി​​​വി​​​ധ സാ​​​ഹി​​​ത്യ​​​ക്യാ​​​ന്പു​​​ക​​​ൾ, പു​​​സ്ത​​​ക​​​മേ​​​ള എ​​​ന്നി​​​വ മു​​​ട​​​ങ്ങി. പ്ലാ​​​ൻ ഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ഇ​​​ക്കു​​​റി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര സാ​​​ഹി​​​ത്യോ​​​ത്സ​​​വം ഉ​​​ണ്ടാ​​​കി​​​ല്ല. അ​​​ഞ്ചു​ കോ​​​ടി​​​യോ​​​ള​​​മാ​​​ണ് ഒ​​​രു​​​വ​​​ർ​​​ഷം പ്ലാ​​​ൻ ഫ​​​ണ്ടാ​​​യി അ​​​നു​​​വ​​​ദി​​​ക്കാ​​​റ്.

ഏ​​​പ്രി​​​ൽ, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണു പ​​​ദ്ധ​​​തി ന​​​ട​​​ത്തി​​​പ്പി​​​നു​​​ള്ള യോ​​​ഗം ന​​​ട​​​ക്കു​​​ക. സെ​​​പ്റ്റം​​​ബ​​​റാ​​​യി​​​ട്ടും യോ​​​ഗ​​​ത്തെ​​​ക്കു​​​റി​​​ച്ചു സാം​​​സ്കാ​​​രി​​​ക​​​വ​​​കു​​​പ്പി​​​ൽ​​​നി​​​ന്നു സൂ​​​ച​​​ന പോ​​​ലു​​​മി​​​ല്ല. എ​​​ഴു​​​ത്തു​​​കാ​​​ർ​​​ക്കു ന​​​ൽ​​​കാ​​​നു​​​ള്ള ല​​​ക്ഷ​​​ങ്ങ​​​ളു​​​ടെ റോ​​​യ​​​ൽ​​​റ്റി, പു​​​തി​​​യ പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ പ്ര​​​സാ​​​ധ​​​നം, അ​​​വാ​​​ർ​​​ഡ് പ്ര​​​ഖ്യാ​​​പ​​​നം എ​​​ന്നി​​​വ​​​യും മു​​​ട​​​ങ്ങി. ദൈ​​​നം​​​ദി​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു പ​​​ണം ചെ​​​ല​​​വാ​​​ക്കാ​​​ൻ മാ​​​ത്ര​​​മാ​​​ണ് അ​​​നു​​​മ​​​തി. നി​​​ല​​​വി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഓ​​​ഗ​​​സ്റ്റി​​​ലെ ശ​​​ന്പ​​​ള​​​വും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.

ന​​​ട​​​ൻ മു​​​ര​​​ളി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 16 വ​​​ർ​​​ഷം മു​​​ന്പ് ആ​​​രം​​​ഭി​​​ച്ച രാ​​​ജ്യാ​​​ന്ത​​​ര നാ​​​ട​​​കോ​​​ത്സ​​​വ​​​വും(​​​ഇ​​​റ്റ്ഫോ​​​ക്ക്) ഇ​​​ക്കു​​​റി മു​​​ട​​​ങ്ങു​​​മെ​​​ന്ന സ്ഥി​​​തി​​​യാ​​​ണ്. ജ​​​നു​​​വ​​​രി അ​​​വ​​​സാ​​​ന​​​വും ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലു​​​മാ​​​യി ന​​​ട​​​ക്കാ​​​റു​​​ള്ള ഇ​​​റ്റ്ഫോ​​​ക്കി​​​നാ​​​യി ഒ​​​രു​​​ക്കം ഇ​​​പ്പോ​​​ൾ​​​ത​​​ന്നെ ആ​​​രം​​​ഭി​​​ക്ക​​​ണം. വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള നാ​​​ട​​​ക​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ണം.

ഒ​​​ക്ടോ​​​ബ​​​റോ​​​ടെ നാ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ അ​​​ന്തി​​​മപ​​​ട്ടി​​​ക​​​യി​​​റ​​​ക്ക​​​ണം. ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യ​​​ട​​​ക്കം അ​​​നു​​​മ​​​തി തേ​​​ട​​​ണം. അ​​​ക്കാ​​​ദ​​​മി​​​യി​​​ലും മാ​​​സ​​​ങ്ങ​​​ൾ നീ​​​ളു​​​ന്ന ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​മാ​​​ണ്. ഇ​​​തോ​​​ടൊ​​​പ്പം ഉ​​​ത്ത​​​ര, ദ​​​ക്ഷി​​​ണ, മ​​​ധ്യ​​​മേ​​​ഖ​​​ലാ അ​​​മ​​​ച്വ​​​ർ നാ​​​ട​​​കോ​​​ത്സ​​​വ​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

അ​​​ക്കാ​​​ദ​​​മി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന നി​​​ര​​​വ​​​ധി ക​​​ലാ​​​കാ​​​ര​​​ന്മാ​​​രു​​​ടെ വ​​​രു​​​മാ​​​ന​​​വും നി​​​ല​​​ച്ചു. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി 14,000 ക​​​ലാ​​​കാ​​​ര​​​ന്മാ​​​രെ വേ​​​ദി​​​യി​​​ലെ​​​ത്തി​​​ച്ചി​​​രു​​​ന്ന അ​​​ക്കാ​​​ദ​​​മി, ഇ​​​തു​​​വ​​​രെ ഒ​​​രു പ​​​രി​​​പാ​​​ടി​​​യും ഏ​​​റ്റെ​​​ടു​​​ത്തു ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 25നു ​​​ന​​​ട​​​ക്കു​​​ന്ന ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി- ഷോ​​​ർ​​​ട്ട് ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ലി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കേ​​​ണ്ട ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​മാ​​​നെ​​​യും ഇ​​​തു​​​വ​​​രെ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ല. നി​​​ല​​​വി​​​ൽ അ​​​ക്കാ​​​ദ​​​മി​​​ക​​​ളു​​​ടെ ദൈ​​​നം​​​ദി​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തൊ​​​ഴി​​​ച്ചാ​​​ൽ കാ​​​ര്യ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ വ​​​കു​​​പ്പു​​​മ​​​ന്ത്രി​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണു വി​​​മ​​​ർ​​​ശ​​​നം.

ചെ​​​യ​​​ർ​​​മാ​​​ൻ, സെ​​​ക്ര​​​ട്ട​​​റി പ​​​ദ​​​വി​​​ക​​​ളി​​​ലേ​​​ക്ക് സാം​​​സ്കാ​​​രി​​​ക​​​വ​​​കു​​​പ്പ് പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​യെ​​​ന്നാ​​​ണു പ​​​റ​​​യു​​​ന്ന​​​തെ​​​ങ്കി​​​ലും സം​​​ഘ​​​ട​​​നാ​​​ ത​​​ല​​​ത്തി​​​ലെ അ​​​നി​​​ശ്ചി​​​ത​​​ത്വം നി​​​യ​​​മ​​​ന​​​ങ്ങ​​​ളെ​​​യും ബാ​​​ധി​​​ക്കു​​​ന്നെ​​​ന്നാ​​​ണു വി​​​വ​​​രം.

Latest News

Corehub Up